തട്ടകത്തമ്മയെ ദര്‍ശിക്കാന്‍ 32 വര്‍ഷങ്ങള്‍ക്ക് ശേഷം കരിയന്നൂര്‍ ദേശക്കുതിര വേലൂര്‍ മണിമലര്‍ക്കാവിലേയ്ക്ക് പുറപ്പെട്ടു. ജനകീയ ദേശകൂട്ടായ്മയുടെ നേതൃത്വത്തിലാണ് കുതിരയെ എഴുന്നെള്ളിക്കുന്നത്. വേലൂര്‍ മണിമലര്‍ക്കാവ് ക്ഷേത്രത്തിലെ കുംഭ ഭരണി വേല ആഘോഷത്തില്‍ ഇത്തവണ കരിയന്നൂര്‍ ദേശക്കുതിരയും പങ്കെടുക്കും. 32 വര്‍ഷമായി മുടങ്ങിയ കുതിര എഴുന്നെള്ളിപ്പ് ജനകീയ ദേശക്കൂട്ടായ്മ രൂപീകരിച്ചാണ് പുനഃരാരംഭിച്ചത്. മുന്‍പ് മരത്തിലും തകിടിലും പണിത കുതിരയായിരുന്നു എഴുന്നെള്ളിച്ചിരുന്നത്. ഇത്തവണ വെള്ളോടിയോടുകൂടിയ പുതിയ പട്ടുകുതിരയുമായാണ് നിര്‍മ്മിച്ചിരിക്കുന്നത്.