ഇന്ന് കര്‍ക്കിടക വാവ് പിതൃപുണ്യം തേടിയുള്ള ബലി തര്‍പ്പണ ചടങ്ങുകള്‍ക്കായി എത്തിയത് പതിനായിരങ്ങള്‍. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി ബലതര്‍പ്പണ ചടങ്ങുകള്‍ നടക്കുകയാണ്. ബലി തര്‍പ്പണത്തിനായി ആയിരക്കണക്കിന് ആളുകളുടെ നീണ്ട നിര തന്നെയുണ്ട്. സംസ്ഥാനത്ത് നിരവധി കേന്ദ്രങ്ങളില്‍ നിരവധി പേര്‍ ബലിയര്‍പ്പിക്കാനെത്തി. പിതൃദോഷം അകറ്റാനും പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കാനുമായി ക്ഷേത്രങ്ങളില്‍ ബലിയിടല്‍ ചടങ്ങുകള്‍ നടന്നു. എള്ള്, ഉണക്കലരി, വെള്ളം, ദര്‍ഭപ്പുല്ല്, പുഷ്പങ്ങള്‍ എന്നിവയാണ് പൂജാദ്രവ്യങ്ങള്‍. നദിക്കരയിലോ ക്ഷേത്രങ്ങളിലോ പ്രത്യേകം തയ്യാറാക്കിയ ബലിത്തറകളിലോ ആണ് തര്‍പ്പണം നടത്തിവരാറുള്ളത്. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കര്‍ക്കിടകത്തിലേത്.