ചാലിശ്ശേരി മെയിന്‍ റോഡ് സെന്ററില്‍ സംയുക്ത റൂട്ട് മാര്‍ച്ച് നടത്തി

നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചാലിശ്ശേരി മെയിന്‍ റോഡ്
സെന്ററില്‍ കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് ഫോഴ്സും , കേരള പോലീസും സംയുക്തമായി റൂട്ട് മാര്‍ച്ച് നടത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചത്. തിങ്കളാഴ്ചവൈകീട്ട് ചാലിശ്ശേരി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെകടര്‍മാരായ ബാബു ജോര്‍ജ് , ടി. അരവിന്ദാക്ഷന്‍ , ജ്യോതി പ്രകാശ് , കര്‍ണാടക സ്റ്റേറ്റ് സബ് ഇന്‍സ്‌പെക്ടര്‍ എച്ച് .എന്‍. ദിനേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഏകദേശം 55 ഓളം പോലീസ് സേനാംഗങ്ങള്‍ റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു.കൂടാതെ സുരക്ഷയുടെ ഭാഗമായി പോലീസിന്റെ നേതൃത്വത്തില്‍ ആറങ്ങോട്ടുകര, കറകപൂത്തൂര്‍ , കൂറ്റനാട് , ചാലിശ്ശേരി , കാഞ്ഞിരത്താണി എന്നിടങ്ങളില്‍ പ്രത്യേക ഡ്രോണ്‍ പരിശോധനയും നടത്തി.

ADVERTISEMENT