പുതുശ്ശേരി നെറ്റിവിറ്റി ഓഫ് ഔവര്‍ ലേഡി ദേവാലയത്തിന്റെ ജൂബിലിയോടനുബന്ധിച്ച് കാരുണ്യ ഭവന പദ്ധതിപ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ ഉടമയ്ക്ക് കൈമാറി. പുതുശ്ശേരിയില്‍ ചെറുവത്തൂര്‍ ദേവസ്സികുട്ടി ഫ്രാന്‍സിസിനായി നിര്‍മ്മിച്ച ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം അതിരൂപതാ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോസ് കോനിക്കര നിര്‍വ്വഹിച്ചു. രാവിലെ ദേവാലയത്തില്‍ നടന്ന ദിവ്യബലിയ്ക്ക് ശേഷം ഭവനത്തിന്റെ ആശീര്‍വ്വാദകര്‍മ്മം നടന്നു.



