കാട്ടകാമ്പാല്‍ ഭഗവതി ക്ഷേത്രത്തിലെ ദേശവിളക്ക് ഭക്തി സാന്ദ്രമായി. ചൊവ്വാഴ്ച്ച രാവിലെ വിളക്കു പന്തലിലേക്ക് എഴുന്നള്ളിപ്പ് തുടരന്ന് 11ന് അന്നദാനം. വൈകീട്ട് 5.30ന് ചിറയിന്‍കാട് സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ നിന്ന് താലം, പഞ്ചവാദ്യം, ആന, ഉടുക്കുപാട്ട് എന്നിവയുടെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ് വിളക്കു പന്തലിലെത്തിസമാപിച്ചു. തുടര്‍ന്ന് അന്നദാനം, ഉടുക്കുപാട്ട്, പാല്‍ക്കുടം എഴുന്നള്ളിപ്പ്, തിരി ഉഴിച്ചില്‍, കനലാട്ടം, അയ്യപ്പന്‍-വാവര്‍ സംവാദം, ഗുരുതി എന്നിവയോടെ ചടങ്ങുകള്‍ സമാപിച്ചു. കാട്ടകാമ്പാല്‍ അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിലാണ് ദേശവിളക്കാഘോഷം നടത്തിയത്.