പ്രസിദ്ധമായ ചിറ്റഞ്ഞൂര്‍ കാവിലക്കാട് പൂരം ജനുവരി 24 വെള്ളിയാഴ്ച്ച ആഘോഷിക്കും. പൂരദിവസം രാവിലെ നടക്കല്‍പറ, വിശേഷാല്‍ പൂജകള്‍ എന്നിവയ്ക്ക് ശേഷം മംഗലത്ത് മനയില്‍ നിന്ന് ദേവസ്വം പൂരം എഴുന്നെള്ളിക്കും. ഉച്ചതിരിഞ്ഞ് 3 മുതല്‍ ദേശപൂരങ്ങളുടെ ക്ഷേത്രപ്രദക്ഷിണം ആരംഭിക്കും. വൈകീട്ട് 6ന് വേലവരവ്, 6.30ന് ദീപരാധനയ്ക്ക് ശേഷം കൂട്ടിയെഴുന്നെള്ളിപ്പ് തുടങ്ങും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, ഊട്ടോളി അനന്തന്‍, തിരുവമ്പാടി ചന്ദ്രശഖേരന്‍, ഗുരുവായൂര്‍ ഇന്ദ്രസെന്‍ തുടങ്ങിയ ഗജവീരന്‍മാര്‍ അണിനിരക്കും. തുടര്‍ന്ന് തെയ്യകാഴ്ച, നടപ്പുര മേളം, എന്നിവയ്ക്ക് ശേഷം രാത്രി പൂരം എഴുന്നെള്ളിക്കും.