നിയന്ത്രണം വിട്ട കാര്‍ മതിലിലേക്ക് ഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യം

മണലി സ്വദേശി ചുങ്കത്ത് വീട്ടില്‍ ഷാജുവിന്റെ മകന്‍ എബിനാണ് (26) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. തലക്കോട്ടുക്കര പള്ളി പെരുന്നാള്‍ കഴിഞ്ഞ് സുഹൃത്തായ മണലി കുറ്റിക്കാട്ടില്‍ വീട്ടില്‍ സുനിലിന്റെ മകന്‍ ഡിബിന്‍ (22), വിമല്‍ എന്നിവരുമായി കാറില്‍ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ്. ഡിബിന്‍ മെഡിക്കല്‍ കോളേജിലും വിമല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുമാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ ഇരുവരെയും മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലുംഎബിന്റെ ജീവന്‍ രക്ഷിക്കനായില്ല. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദ്ദേഹം പോലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ് മാര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും

 

 

ADVERTISEMENT