വിദ്യാര്‍ത്ഥികള്‍ക്ക് റുബിക്‌സ് പരിശീലനവും സുഡാക്കോ പരിശിലന പുസ്തക വിതരണവും നടന്നു

 

ചേര്‍പ്പ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സൗഹൃദ ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച അര്‍ദ്ധദിന പരീശീലന സെമിനാറിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് റുബിക്‌സ് പരിശീലനവും സുഡാക്കോ പരിശിലന പുസ്തക വിതരണവും നടന്നു.വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചുവരുന്ന കമ്പ്യൂട്ടര്‍ ഗെയിമുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റുബിക്‌സ്, മാത്മാറ്റിക്‌സ് സുഡാക്കോ പരിശീലനം എന്നിവ നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സെമിനാറില്‍ വിഷയാവതരണം നടത്തിയ 24 കേരള ബറ്റാലിയന്‍ അസോസിയേറ്റ്ഡ് എന്‍. സി .സി ഓഫിസര്‍മേജര്‍ പിജെ.സ്‌റ്റൈജു അഭിപ്രായപ്പെട്ടു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജാഫര്‍ സാദ്ധിക് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. എം.ജയശ്രീ അധ്യക്ഷത വഹിച്ചു. അധ്യാപകരായ കെ.ഹേമ ,ബിന്ദു അബ്രാഹം വിദ്യാര്‍ത്ഥി പ്രതിനിധികളായ ദേവി കീര്‍ത്തന, നിരദ് ശങ്കര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്ക് സുഡാക്കോ പരിശീലനത്തിനായുള്ള സൗജന്യ പുസ്തക വിതരണവും നടന്നു.