വെള്ളറക്കാട് തിപ്പിലശ്ശേരി റോഡില്‍ പഴക്കം ചെന്ന മരങ്ങള്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. മരത്തിന്റെ ഉണങ്ങിയ കൊമ്പുകള്‍ പൊട്ടിവീഴുന്നത് പതിവായിരിക്കുകയാണ്. കാലപഴക്കത്താല്‍ ഉണങ്ങിയും പൂതലിച്ചും നിരവധി മരങ്ങളാണ് നില്‍ക്കുന്നത്.ഉണങ്ങി ഭീഷണിയായി നില്‍ക്കുന്ന മര ചില്ലകള്‍ മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് വെള്ളറക്കാട് ഐ.എന്‍.ടി.യു.സി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയന്‍ സെക്രട്ടറി സി.ജി.ജാക്ക്‌സനും പഞ്ചായത്ത് മെമ്പര്‍ ജോളി മൂന്ന് മാസം മുമ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരേയും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ജാക്‌സന്‍ ആരോപിച്ചു.
ADVERTISEMENT