മണലൂര്‍ ഏരിയ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു

 

സി.പി .ഐ (എം) 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ചേരുന്ന മണലൂര്‍ ഏരിയ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുരളി പെരുനെല്ലി എം എല്‍ എ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം ആഷിക്ക് വലികത്ത് അദ്ധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി ബി.ആര്‍ സന്തോഷ്, ചിറ്റാട്ടുകര സഹകരണ ബാങ്ക് പ്രസിഡണ്ട് ആര്‍.എ അബ്ദുള്‍ ഹക്കീം, കെ.കെ മനോജ്, കെ.ബി ബിജു, എ.എസ് സതീഷ്, കെ.എസ് ഷിബു എന്നിവര്‍ സംസാരിച്ചു . ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് മത്സര വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. ടൂര്‍ണ്ണമെന്റില്‍ പുവ്വത്തൂര്‍ ട്രെന്‍ഡേഴ്‌സ് വ വിനേഴ്‌സ് ട്രോഫി യ്ക്കും, എസ് ബി കെ കവാലിയന്‍ റണേഴ്‌സ്‌ട്രോഫിയ്ക്കും അര്‍ഹരായി. ഡിസംബര്‍ 20 മുതല്‍ 23 വരെ പാവറട്ടിയില്‍ വെച്ചാണ് മണലൂര്‍ ഏരിയ സമ്മേളനം നടക്കുന്നത്

ADVERTISEMENT