ഓണത്തിന് ഒരു കൂട പൂവ് പദ്ധതിയുടെ ചൂണ്ടല്‍ പഞ്ചായത്ത് തല വിളവെടുപ്പ് ഉദ്ഘാടനം നടന്നു

 

ചൂണ്ടല്‍ പഞ്ചായത്തില്‍ കൃഷി വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കിയ ഓണത്തിന് ഒരു കൂട പൂവ് പദ്ധതിയുടെ പഞ്ചായത്ത് തല വിളവെടുപ്പ് ഉദ്ഘാടനം നടന്നു. പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പാറന്നൂരില്‍ നടന്ന വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ സുനിത ഉണ്ണികൃഷ്ണന്‍ അധ്യക്ഷയായി. കൃഷി ഓഫീസര്‍ സി.ഭുവന പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ജൂലറ്റ് വിനു, കാര്‍ഷിക വികസന സമിതി അംഗം പി.സി. രതീഷ്,
കൃഷി അസിസ്റ്റന്റ് യമുന എന്നിവര്‍ സംസാരിച്ചു. വായനശാല ഭാരവാഹികള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നാട്ടുകാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കൃഷി ഭവന്‍ വഴി വിതരണം ചെയ്ത ചെണ്ടുമല്ലി തൈകള്‍ പഞ്ചായത്തിലെ 17 വാര്‍ഡുകളിലും നട്ട് പരിപാലിച്ചിരുന്നു. അത്തം പിറന്നതോടെയാണ് പൂകൃഷിയുടെ വിളവെടുപ്പ് നടത്തിയത്.

ADVERTISEMENT