ചൂണ്ടല്‍ പഞ്ചായത്തിന്റെയും കുന്നംകുളം നഗരസഭയുടെയും അതിര്‍ത്തി പങ്കിടുന്ന പോര്‍ക്കളേങ്ങാട് പാടശേഖരത്തിന് സമീപത്തുള്ള തോട്ടിലും റോഡിലുമായാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളിയിട്ടുള്ളത്.വലിയ പ്ലാസ്റ്റിക് കിറ്റുകളില്‍ നിറച്ച മാലിന്യമാണ് റോഡിലും തോട്ടിലുമായി തള്ളിയരിക്കുന്നത്.തിങ്കളാഴ്ച്ച രാവിലെയാണ് മാലിന്യം തള്ളിയത് നാട്ടുക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.സത്കാരം നടന്നതിന്റെ ഭാഗമായുള്ള ഭക്ഷണാവിശിഷ്ടങ്ങളടങ്ങിയ മാലിന്യമാണ് അലക്ഷ്യമായി വലിച്ചെറിഞ്ഞിട്ടുള്ളത്. ഇരുട്ടിന്റെ മറവില്‍ മാലിന്യം തള്ളിയ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.
ADVERTISEMENT