നാടന്‍ പലഹാരങ്ങളുടെ രുചി ഭേദങ്ങളൊരുക്കി മറ്റം സെന്റ് ഫ്രാന്‍സിസ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

വിദ്യാലയത്തിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥികളാണ് സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തിലുള്ള പീലിയുടെ ഗ്രാമം എന്ന പാഠഭാഗത്തിലെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നാടന്‍ ഭക്ഷ്യമേള ഒരുക്കിയത്. രുചിവൈവിധ്യം നിറഞ്ഞ നാടന്‍ പലഹാരങ്ങളായ കിണത്തപ്പം വട്ടേപ്പം,കുഴിയപ്പം, അട, കൊഴുക്കട്ട പത്തിരി പുട്ട് വെള്ളേപ്പം , അവില്‍ നനച്ചത്, ഗോതമ്പ് പായസം പഴംപൊരി എന്നിവയാണ് രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികള്‍ തയ്യാറാക്കി കൊണ്ടുവന്നത്. സ്‌കൂള്‍ പ്രധാന അധ്യാപിക ഫ്‌ലോറന്‍സ് ഭക്ഷ്യമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് ടി.എ. മുഹമ്മദ് ഷാഫി അധ്യക്ഷനായി. അധ്യാപകരായ ടെസി ,ബിനി, ജിക്‌സി,ആശ്രിത എന്നിവര്‍ സംസാരിച്ചു.