26.5 C
Kunnamkulam
Sunday, September 20, 2026
Home Bureaus Kechery നമ്പഴിക്കാട് ഇടവക ദേവാലയത്തിലെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു

നമ്പഴിക്കാട് ഇടവക ദേവാലയത്തിലെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു

35

നമ്പഴിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക ദേവാലയത്തിലെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ശനി, ഞായര്‍ ദിവസങ്ങളിലായാണ് ആഘോഷിച്ചത്. ഇതോടെ ഈ വാര്‍ത്താബുള്ളറ്റിന്‍ പൂര്‍ണ്ണമാകുന്നു.നമസ്‌കാരം. ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 5.30 ന് അതിരൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ.വര്‍ഗ്ഗീസ് കുത്തൂര്‍ കാര്‍മ്മികനായി ദിവ്യബലിയും നൊവേന, ലദീഞ്ഞ് എന്നിവ നടന്നു. തുടര്‍ന്ന് രൂപം എഴുന്നെള്ളിപ്പും, നേര്‍ച്ച വെഞ്ചിരിപ്പുമുണ്ടായി തിരുന്നാള്‍ ദിനമാമായ ഞായറാഴ്ച്ച രാവിലെ 7 മണിക്ക് മറ്റം ഫൊറോന വികാരി ഫാ. ഷാജു ഊക്കന്‍ കാര്‍മ്മികനായി ദിവ്യബലിയും, 10 മണിക്ക് ആഘോഷമായ തിരുന്നാള്‍ പാട്ടു കുര്‍ബ്ബാനയും നടന്നു.

 

ADVERTISEMENT
error: Content is protected !!