കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച തേജസ് റോഡ് നാടിന് സമര്‍പ്പിച്ചു

റോഡ് പരിസരത്ത് നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്തംഗം ടി.ഒ. ജോയ് അധ്യക്ഷനായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ശാരി ശിവന്‍,ഗ്രാമഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.എ.ബാലചന്ദ്രന്‍, പഞ്ചായത്ത് അംഗം അഡ്വ. പി.വി. നിവാസ് തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ്എഞ്ചീനിയര്‍ വി.വി. രേഷ്മ തുടങ്ങിയവര്‍ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. തൊഴിലുറപ്പ് തൊഴിലാളികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു

ADVERTISEMENT