ചാവക്കാട് ഉപ ജില്ലയില്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

ചാവക്കാട് ഉപ ജില്ലയില്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കെ എ ടി എഫ് തൃശൂര്‍ ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് എം കെ സ്വലാഹുദ്ധീന്‍, എം ആര്‍ ആര്‍ എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഷിജില ടീച്ചറെ അംഗമായി ചേര്‍ത്തു കൊണ്ട് നിര്‍വ്വഹിച്ചു. ഉപ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കെ എ ടി എഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് മുഹ്‌സിന്‍ പാടൂര്‍ ഉദ്ഘാടനം ചെയ്തു.  മണത്തല ജി എച്ച് എസ് എസില്‍ വെച്ച് നടക്കുന്ന തൃശൂര്‍ ജില്ലാ തല അലിഫ് സമാപന സമ്മേളനം ഗുരുവായൂര്‍ എം എല്‍ എ , എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം അഡ്വ വി എം മുഹമ്മദ് ഗസ്സാലി മുഖ്യ പ്രഭാഷണം നടത്തും. ചാവക്കാട് നഗര സഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് സമ്മാന ദാനം നിര്‍വ്വഹിക്കും. എ വി കാമില്‍, എം കെ നിയാസ് , എന്‍ എം അബ്‌സത്ത്, എ മുഹമ്മദ് ഹാരിസ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT