പാലയൂര്‍ തീര്‍ത്ഥാടനത്തില്‍ ക്രിസ്തുമസിനോട് അനുബന്ധിച്ച് നടന്ന കരോള്‍ ഗാനം ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികള്‍ തടഞ്ഞ ചാവക്കാട് സബ് ഇന്‍സ്‌പെക്ടറുടെ നടപടിയില്‍ കേരള കോണ്‍ഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി. കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ എം പി പോളി, ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ്, ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് തോമസ് ചിറമല്‍, ചാവക്കാട് മുനിസിപ്പല്‍ കൗണ്‍സിലറും കേരള വനിതാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവുമായ സി ജെ ജോയ്‌സി ടീച്ചര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ ജെ ലിയോ, നേതാക്കളായ സി എ സണ്ണി, സി കെ തോബിയാസ് തുടങിയവര്‍ പള്ളി വികാരിയെ കണ്ട് പിന്തുണ അറിയിച്ചു.