കേരള പ്രവാസി സംഘം കുന്നംകുളം ഏരിയ സമ്മേളനം ചേര്‍ന്നു. ചാട്ടുകുളം ഇട്ട്യേച്ചന്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്ന അംഗം പി കെ വിജയസേനന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. ഏരിയാ പ്രസിഡന്റ് യു വി അനില്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ കൃഷ്ണദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സുലൈഖ ജമാല്‍ സംഘടനാ റിപ്പോര്‍ട്ടും, ഏരിയ സെക്രട്ടറി അബൂബക്കര്‍ മേലയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗങ്ങളായ ശാലിനി രാമകൃഷ്ണന്‍, മോഹന്‍ദാസ് എലത്തൂര്‍, സംഘാടകസമിതി ചെയര്‍മാന്‍ കെ കൊച്ചനിയന്‍, പി എം സുരേഷ്, കെ ബി ഷിബു, കെ കെ സതീശന്‍, സി കെ ലിജീഷ് എന്നിവര്‍ സംസാരിച്ചു. 13 മേഖലകളില്‍ നിന്നുള്ള 130 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.