കേരള കര്‍ഷക സംഘം കണ്ടാണശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷനും തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നടന്നു. കെ.കെ. കേശവന്‍ സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍, കര്‍ഷക സംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം.എന്‍.സത്യന്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് വി.സത്യന്‍ അധ്യക്ഷനായി. സി.പി.എം. കണ്ടാണശ്ശേരി ലോക്കല്‍ സെക്രട്ടറി എം.വി. സന്തോഷ്, കര്‍ഷക സംഘം മേഖല സെക്രട്ടറി വി.കെ. ദാസന്‍, കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി സജീപ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിവ്യ റെനീഷ്, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രമിത സജീവന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സൗമ്യ നിമീഷ്, സുള്‍ഫത്ത് ബക്കര്‍ സൗമ്യ ധനന്‍, സഫൂറ അസീസ്, വിനു ജോണ്‍സണ്‍, കെ.ടി. മനോജ് എന്നിവര്‍ സംസാരിച്ചു. സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, കര്‍ഷക സംഘം മേഖല കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



