ഗുരുവായൂര്‍ ക്ഷേത്രത്തിലെ മാധ്യമ വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഹൈക്കോടതിയെ സമീപിക്കും.ഹൈക്കോടതി നിര്‍ദേശത്തില്‍ വ്യക്തത ആവശ്യപ്പെട്ടും വാര്‍ത്താമാധ്യമങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനും ചിത്രീകരിക്കുന്നതിന് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ടുമാണ് കോടതിയെ സമീപിക്കുക. വിഷുദിനത്തില്‍ മാധ്യമങ്ങള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദേവസ്വം അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് ദേവസ്വം അധികൃതരുടെ വിശദീകരണം. ഇതോടെയാണ് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്ലിയു.ജെ ഹൈക്കോടതിയെ സമീപിക്കുന്നത്.