കേരള മാപ്പിളകലാ അക്കാദമിയുടെ ഗുരുവായൂര്‍ ചാപ്റ്റര്‍ സംഗമവും, മെമ്പര്‍ഷിപ്പ് വിതരണവും നടന്നു

 

കേരള മാപ്പിളകലാ അക്കാദമിയുടെ ഗുരുവായൂര്‍ ചാപ്റ്റര്‍ സംഗമവും, മെമ്പര്‍ഷിപ്പ് വിതരണവും ചാവക്കാട് നടന്നു. നിസ കരീം പ്രാര്‍ത്ഥന ഗാനം ആലപിച്ചു. സംസ്ഥാന ആക്ടിംങ്ങ് പ്രസിഡന്റ് മുസ്തഫ തിരുരങ്ങാടി ഉദ്ഘാടനം ചെയ്തു.സലീം ഗുരുവായൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍, ഇ. മുഹമ്മദ്‌കോയ , സുബൈര്‍ ആര്‍ട്ടിസ്റ്റ്, ലൈല റസാഖ് , ഷൈനി ചാവക്കാട് , നിസ കരീം.. പൊന്നാനി ചാപ്റ്റര്‍ പ്രതിനിധി ഉസ്താദ് അഷ്റഫ് പാലപ്പെട്ടി, റഫീക്ക് നമ്പഴിക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. മെമ്പര്‍ഷിപ്പ് വിതരണം സംസ്ഥാന പ്രസിഡണ്ട് മുസ്തഫ തിരൂരങ്ങാടിയും, സംസ്ഥാന സെക്രട്ടറി ആരിഫ് കാപ്പില്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ചാപ്റ്ററിലെ കലാകാരന്മാരുടെ ഗാനമേളയും അരങ്ങേറി.

ADVERTISEMENT