27.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Guruvayur പ്രവാസികളോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ പ്രതിഷേധ സമര സംഗമം സംഘടിപ്പിച്ചു

പ്രവാസികളോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ പ്രതിഷേധ സമര സംഗമം സംഘടിപ്പിച്ചു

 

തിരിച്ചുവന്ന പ്രവാസികളോടുള്ള സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ഗുരുവായൂര്‍, വടക്കേക്കാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമര സംഗമം സംഘടിപ്പിച്ചു. ചാവക്കാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നടന്ന പ്രതിഷേധ സമര സംഗമം കെ.പി.പി.സി. ജില്ല പ്രസിഡണ്ട് ബിജു അമ്പഴക്കാടന്‍ ഉല്‍ഘാടനം ചെയ്തു. സി.ബക്കര്‍ പുന്ന അദ്ധ്യക്ഷത വഹിച്ചു. മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സോയ ജോസഫ് മുഖ്യപ്രഭാക്ഷണം നടത്തി. യു.ഡി.എഫ് ചെയര്‍മാന്‍ കെ.വി ഷാനവാസ്, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം കമറുദ്ദീന്‍ഷാ, ജില്ല വൈസ് പ്രസിഡണ്ട് അബൂബക്കര്‍ കുന്നന്‍കാടന്‍, ഡേവീസ് വടക്കന്‍, ജില്ല സെക്രട്ടറിമാരായ സെലാഹുദ്ദീന്‍, മുഹമ്മദ് കോയ, ജലീല്‍ അഞ്ചങ്ങാടി, ഗുരുവായൂര്‍ ബ്ലോക്ക് പ്രസിഡണ്ട് ഫാറൂക്ക് യാറത്തിങ്കല്‍, വിവിധ മണ്ഡലം പ്രസിഡണ്ടുമാര്‍, ബ്ലോക്ക് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!