28.1 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Perumpilavu റീല്‍സ് മത്സരത്തില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച് ചാലിശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

റീല്‍സ് മത്സരത്തില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച് ചാലിശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

കൈറ്റ് വിക്ടേഴ്‌സ് സംഘടിപ്പിച്ച പ്രത്യേക റീല്‍സ് മത്സരത്തില്‍ സംസ്ഥാനത്തെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളില്‍ നിന്ന് തെരെഞ്ഞെടുത്ത 100 സ്‌കൂളുകളില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച് ചാലിശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. തൃത്താല ഉപജില്ലയില്‍ അംഗീകാരം ലഭിച്ച ഏക സ്‌കൂളെന്ന ബഹുമതി സ്‌കൂളിനും ഗ്രാമത്തിനും ഇരട്ടി മധുരമായി. എന്റെ സ്‌കൂള്‍ എന്റെ അഭിമാനം എന്ന വിഷയ്ത്തില്‍ കുട്ടികള്‍ ചേര്‍ന്ന് തയ്യാറാക്കിയ 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള റീല്‍സില്‍ സ്‌കൂളിന്റെ വിവിധ പ്രവര്‍ത്തനങ്ങളെയും മികവുകളെയും മനോഹരമായി അവതരിപ്പിച്ചതിനാണ് അംഗീകാരം ലഭിച്ചത്. സ്‌കൂള്‍ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റ് അംഗങ്ങള്‍, മറ്റു സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ലിറ്റില്‍ കൈറ്റ്‌സ് മെന്റേഴ്‌സ് ആയ സന്തോഷ് ബാലകൃഷ്ണന്‍, സ്മിത, കലാ അധ്യാപകനായ ബാഗിഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് റീല്‍സ് ചിത്രീകരിച്ചത്. പാലക്കാട് ജില്ലയില്‍ ചാലിശ്ശേരി ഉള്‍പ്പെടെ ആറു സ്‌കൂളുകളാണ് വിജയികളായത്.

ADVERTISEMENT
error: Content is protected !!