30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Perumpilavu കോട്ടോല്‍ യെല്‍ദോ മാര്‍ ബസേലിയോസ് കുരിശുപള്ളി പെരുന്നാളിന് കൊടികയറി

കോട്ടോല്‍ യെല്‍ദോ മാര്‍ ബസേലിയോസ് കുരിശുപള്ളി പെരുന്നാളിന് കൊടികയറി

0

പഴഞ്ഞി സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിനു കീഴിലുള്ള എല്‍ദോ മാര്‍ ബസേലിയോസ് ബാബയുടെ നാമധേയത്തില്‍ സ്ഥാപിതമായ കുരിശുപള്ളിയുടെ ഇരുപത്തിയെട്ടാം വാര്‍ഷിക പെരുന്നാള്‍ ആണ് സെപ്റ്റംബര്‍ 19, 20 ശനി ഞായര്‍ ദിവസങ്ങളിലായി ആഘോഷിക്കുന്നത്. ഞായറാഴ്ച വൈകിട്ട് സന്ധ്യ നമസ്‌കാരത്തിന് ശേഷം പഴഞ്ഞി ഇടവക വികാരി ഫാദര്‍ ഗീവര്‍ഗീസ് ജോണ്‍സണ്‍ പെരുന്നാള്‍ കോടിയേറ്റം നടത്തി. സഹവികാരി ഫാദര്‍.എല്‍ദോ സാജു , കൈസ്താനി ജയ്‌സണ്‍ ചീരന്‍ , സെക്രട്ടറി അനീഷ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. കൊടിയേറ്റത്തിന് ശേഷം ചെണ്ടമേളവും, നേര്‍ച്ച വിതരണവും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!