29.1 C
Kunnamkulam
Monday, September 14, 2026
Home Bureaus Chavakkad ബേബി ജോണിന് നാട് യാത്രാമൊഴിയേകി

ബേബി ജോണിന് നാട് യാത്രാമൊഴിയേകി

24

കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് ബേബി ജോണ്‍ മാഷിന്റെ (74) ഭൗതികശരീരം സി.പി.ഐ.എം. ജില്ലാ കമ്മിറ്റി ഓഫീസിലും, പിന്നീട് പൂവ്വത്തൂരിലെ വസതിയിലും, ചാവക്കാട് ഹോച്മിന്‍ സ്മാരക മന്ദിരത്തിലും പൊതുദര്‍ശനത്തിന് വെച്ചു. രാവിലെ തൃശൂരിലെ സി.പി.ഐ.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതിക ശരീരത്തില്‍, പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ഏ.സി. മൊയ്തീന്‍, എം.എം. വര്‍ഗ്ഗീസ്, ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി പതാക പുതപ്പിച്ചു. തൃശൂരിനെ ഇടതുകോട്ടയാക്കി മാറ്റുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച സമര പോരാളിയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരക്കണക്കിനാളുകളാണ് അഴീക്കോടന്‍ മന്ദിരത്തിലെത്തിയത്. തുടര്‍ന്ന് പൂവത്തൂരിലുള്ള മാഷിന്റെ വസതിയിലും, പൊതുദര്‍ശനത്തിന് ശേഷം വസതിയില്‍ നിന്നും വിലാപയാത്രയായി ഉച്ചയ്ക്ക് 2:30-ന് ചാവക്കാട് നഗരസഭാ ഓഫീസിന് മുന്നിലെത്തിച്ചു. മൂന്ന് മണിയോടെ സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസായ ഹോചിമിന്‍ മന്ദിരത്തിലും പൊതുദര്‍ശനം ഒരുക്കിയിരുന്നു.

ADVERTISEMENT
error: Content is protected !!