നാട്ടുകാരുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു. ദേശീയപാത 66ല്‍ പാപ്പാളിയില്‍ വിദ്യാര്‍ത്ഥികളുടെയും ബസ് യാത്രക്കാരുടെയും യാത്രാക്ലേശം പരിഹരിക്കുന്നതിന് വേണ്ടി അണ്ടത്തോട് – ബദര്‍ പള്ളി അടിപാതകളുടെ ഇടയില്‍ പാപ്പാളിയില്‍ നടപ്പാത നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഗ്രാമസരം സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനകളെ ഉള്‍പ്പെടുത്തി പാപ്പാളി യാത്രാവകാശ സംരക്ഷണ സമിതി എന്‍.എച്ച്. 66 എന്ന പേരില്‍ ഒരു സംഘടനയ്ക്ക് രൂപം നല്‍കി. ചെയര്‍മാനായി സക്കരിയ പൂക്കാട്ടിനെയും. കണ്‍വീനര്‍ ആയി ലത്തീഫ് കോലയിനെയും ട്രഷററായി ആലത്തയില്‍ മൂസ എന്നിവരേയും. വൈസ് ചെയര്‍മാനായി എം സി ഗഫൂറിനെയും ജോയിന്റ് കണ്‍വീനറായി എം എം മുബഷിര്‍നെയും രക്ഷാധികാരികളായി സാലിഹ് തേച്ചന്‍ പുരക്കല്‍, സുബൈര്‍ ഐനിക്കല്‍, മുസ്തഫകമാല്‍, കമ്മറ്റി അംഗങ്ങളായി പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൈനബ ഷുക്കൂര്‍ പതിനെട്ടാം വാര്‍ഡ് മെമ്പര്‍ ബുഷറ സുബൈര്‍ പത്തൊമ്പതാം വാര്‍ഡ് മെമ്പര്‍ എം വി ഷിനോദ് തുടങ്ങിയവരും ടി എം നവാസ്, മജീദ് തെക്കേ കാട്ടില്‍, അന്‍വര്‍ കോലയില്‍, ബക്കര്‍ ചന്ദനത്ത്, നൗഷാദ് ടി കെ, ആലിക്കുട്ടി കോലയില്‍, പി.എച്ച് ഷാഹു എന്നിവരെയും തിരഞ്ഞെടുത്തു.



