26 C
Kunnamkulam
Monday, September 14, 2026
Home Bureaus Punnayurkulam ടിഎം പരീതിന്റെ നിര്യാണത്തില്‍ പാപ്പാളിയില്‍ സര്‍വകക്ഷി അനുശോന യോഗം ചേര്‍ന്നു

ടിഎം പരീതിന്റെ നിര്യാണത്തില്‍ പാപ്പാളിയില്‍ സര്‍വകക്ഷി അനുശോന യോഗം ചേര്‍ന്നു

0

പുന്നയൂര്‍ക്കുളം കോണ്‍ഗ്രസ് സീനിയര്‍ വൈസ് പ്രസിഡണ്ടും സാമൂഹിക പ്രവര്‍ത്തകനുമായ ടിഎം പരീതിന്റെ നിര്യാണത്തില്‍ പാപ്പാളിയില്‍ സര്‍വകക്ഷി അനുശോന യോഗം ചേര്‍ന്നു.
തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി എ എം അലാവുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ജുമാമസ്ജിദ് ആന്‍ഡ് ദാറുസ്സലാം മദ്രസ ഹാളില്‍ നടന്ന സര്‍വകക്ഷി അനുശോചന യോത്തില്‍ ഇബ്രാഹിം മസ്ജിദ് ഖത്തീബ് ഷഫീക് ഫാളിലി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അബുമാലിക്കുളം അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാവ് പി കെ മുഹമ്മദ് കുട്ടി, സിപിഎം ബ്രാഞ്ച് സെക്രട്ടറി ജസീര്‍ പാപ്പാളി, വെല്‍ഫയര്‍ പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് കോലയില്‍ അണ്ടത്തോട് മഹല്ല് കമ്മറ്റി ജോയിന്റ് സെക്രട്ടറി റൗഫ് മാലിക്കുളം, ഫെല്‍ഫയര്‍ പാര്‍ട്ടി നേതാവ് ഹുസൈന്‍ അണ്ടത്തോട്, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷൌക്കത്ത്, സിറാജ് കളത്തിങ്കള്‍, എന്നിവര്‍ സംസാരിച്ചു. പിഡിപി മണ്ഡലം ട്രഷറര്‍ ഉമ്മര്‍ ഹാജി, റാഫി മാലിക്കുളം, മുഹമ്മദ് എം എം. സാവഹിര്‍ തുടഹ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!