കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന് കടവല്ലൂര്‍ നോര്‍ത്ത് വില്ലേജ് സമ്മേളനം വട്ടമാവ് കമ്മ്യൂണിറ്റി ഹാളില്‍ സജ്ജമാക്കിയ വി.എസ്. അച്യുതാനന്ദന് നഗറില്‍ ചേര്‍ന്നു. മുതിര്‍ന്ന അംഗവും വില്ലേജ് കമ്മിറ്റി നേതാവുമായ കെ.കെ. മോഹനന് സമ്മേളനത്തിന് മുന്നോടിയായി പതാക ഉയര്‍ത്തി. കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗം ഓമന ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.എസ്. വിനോദ്, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.എന്‍. മുരളീധരന്, കെ.എസ്.കെ.ടി.യു ഏരിയാ കമ്മിറ്റി അംഗം സന്തോഷ് കുളത്തേരി, ലോക്കല്‍ കമ്മിറ്റി അംഗം മുഹമ്മദ് ഹനീഫ എന്നിവര്‍ സംസാരിച്ചു. വില്ലേജ് സെക്രട്ടറി സുരേഷ് കല്ലുംപുറം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അജി സ്വാഗതവും കമ്മിറ്റി അംഗം ശശി നന്ദിയും പറഞ്ഞു. ചര്‍ച്ചകള്‍ക്കും മറുപടികള്‍ക്കും ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുരേഷ് കല്ലുംപുറം സെക്രട്ടറിയായും മോഹനന് കെ.കെ. പ്രസിഡന്റായും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.



