വെളിച്ചമില്ലാത്തതിനാല്‍ ഇവിടം രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമായി മാറുന്നു. ഹൈമാസ്റ്റ് ലൈറ്റ് കത്താത്തത് കാല്‍നട യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ ദുരിതമായി മാറിയിരിക്കുകയാണ്. ഈ ഭാഗങ്ങളിലെ കടകള്‍ അടച്ചുകഴിഞ്ഞാല്‍ പാതയില്‍ വെളിച്ചവും കുറവായതിനാല്‍ ഇതുവഴിയുള്ള കാല്‍നട യാത്രയും ദുഷ്‌കരമാണ്. ഇതിനു പുറമെ സെന്റ് തോമസ് പള്ളിക്കു സമീപം കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തെരുവുനായ ശല്യവും, പട്ടി പ്രസവിച്ചു കിടക്കുന്നതും കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാണ്. കഴിഞ്ഞ ദിവസം കാണിപ്പയ്യൂര്‍ സ്വദേശിക്കു തെരുവു നായയുടെ കടിയേറ്റിരുന്നു. കാല്‍നടയാത്രികരും വാഹനങ്ങളും നിരന്തരം കടന്നുപോകുന്ന പ്രദേശമായതിനാല്‍ ഹൈമാസ്റ്റ് വിളക്ക് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി പ്രകാശിപ്പിക്കണമെന്നാണ് ഉയരുന്ന ആവശ്യം.



