മലബാര്‍ സ്വതന്ത്ര സുറിയാനി സഭ ചാലിശ്ശേരി സെന്റ് ഔഗിന്‍സ് ഇടവക ദേവാലയത്തിലെ ഇടവക ദിനമാഘോഷിച്ചു. ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം വികാരി ഫാദര്‍ വര്‍ഗീസ് വാഴപ്പിള്ളി കൊടി ഉയര്‍ത്തി. തുടര്‍ന്ന് ഇടവക വികാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ഫാദര്‍ മൈക്കല്‍ ഗീവര്‍ഗീസ് ആശംസകള്‍ നേര്‍ന്നു. വിവാഹ ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ച ദമ്പതികള്‍, ഇടവകയില്‍ ഏറ്റവും പ്രായം കൂടിയ ഏലിയാമ്മ താരുകുട്ടി, 75 വയസ്സ് പൂര്‍ത്തീകരിച്ച ഇടവകാംഗങ്ങള്‍, എസ്എസ്എല്‍സി – പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍, ഇടവക ക്വയര്‍ എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. ലേലം, കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നവതരിപ്പിച്ച കലാപരിപാടികള്‍ എന്നിവയുമുണ്ടായി. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് വിരുന്നു സല്‍ക്കാരവും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് ഫാദര്‍ വര്‍ഗീസ് വാഴപ്പള്ളി, ഇടവക സെക്രട്ടറി എം വി രാജു, ട്രഷറര്‍ ബോബന്‍ സി പോള്‍ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി നേതൃത്വം നല്‍കി



