കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിശ്ശേരി യൂണിറ്റ് വാര്‍ഷിക ജനറല്‍ബോഡിയോഗം ചേര്‍ന്നു

 

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിശ്ശേരി യൂണിറ്റ് വാര്‍ഷിക ജനറല്‍ബോഡിയോഗവും വ്യാപാരികളുടെ മക്കള്‍ക്കുള്ള അനുമോദനവും പി പി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് എം.എം.അഹമ്മദുണ്ണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പാലക്കാട് ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ.ആര്‍.ബാലന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ഷമീര്‍ വൈക്കത്ത് ,യൂണിറ്റ് ജനറല്‍ സെക്രട്ടറി ഷബീര്‍ മദീന, യൂണിറ്റ് ട്രഷറര്‍ ബിനോയ് ഡേവിഡ് രക്ഷാധികാരി ഇബ്രാഹിംകുട്ടി സെക്രട്ടറി റഫീഖ് ഫാസ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT