ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നും തിരുനാവായ പാത യാഥാര്‍ത്ഥ്യമാക്കണമെന്നും കേരള എന്‍ജിഒ യൂണിയന്‍ ചാവക്കാട്ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
ചാവക്കാട് നഗര സഭ ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി സി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് ടി പി ഷെദീദ് അധ്യക്ഷനായി ഇ സി ശ്രീജിത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഇ എസ് ശ്രീകാന്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക, പി എഫ് ആര്‍ ഡി എ നിയമം പിന്‍വലിക്കുക, നിര്‍വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക, തുടങ്ങി പത്ത് പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. പുതിയ ഭാരവാഹികളായി അമീറലി എന്‍ കെ (പ്രസിഡന്റ്), ഷെദീദ് ടി പി, രാമചന്ദ്രന്‍ കെ എം (വൈസ് പ്രസിഡന്റുമാര്‍), പി എസ് നൗഷാദ് (സെക്രട്ടറി), ഷൈലജ പി കെ, ദിജില്‍മോന്‍ പി ഡി (ജോയിന്റ് സെക്രട്ടറിമാര്‍), ശ്രീജിത്ത് ഇ സി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.