‘അഭയ ഭവനി’ലേക്ക് ഭക്ഷ്യവസ്തുക്കള്‍ നല്‍കി

കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി കുന്നംകുളം ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിഷു, ഈസ്റ്റര്‍, ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കോട്ടപ്പടി അഭയ ഭവന്‍ വയോജന കേന്ദ്രത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ നല്‍കി. കെ പി ജി ഡി ഗുരുവായൂര്‍ നിയോജകമണ്ഡലം ചെയര്‍മാന്‍ ശശിധരന്‍ വൈലത്തൂര്‍, കസ്തൂര്‍ബാ ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷൈലജ  വിശ്വനാഥന്‍ എന്നിവര്‍ ചേര്‍ന്ന് അഭയ ഭവന്‍ ഡയറക്ടര്‍ ഫാ. ഷൈജു കാട്ടില്‍ ന് കൈമാറി. ചടങ്ങില്‍ കുന്നംകുളം നിയോജകമണ്ഡലം ചെയര്‍മാന്‍ വി എം രാജേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍ എസ് നായര്‍, അഭയ ഭവന്‍ കുടുംബാംഗങ്ങളും പങ്കെടുത്തു.

ADVERTISEMENT