കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കണ്ടാണശ്ശേരി യൂണിറ്റ് സമ്മേളനം നടന്നു

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കണ്ടാണശ്ശേരി യൂണിറ്റ് സമ്മേളനം നടന്നു. മറ്റം കരിസ്മ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന യൂണിറ്റ് സമ്മേളനം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സി. നാരായണന്‍ അധ്യക്ഷനായിരുന്നു. കെ. എസ്. എസ്.പി.യു. ജില്ലാ – ബ്ലോക്ക് നേതാക്കളായ ശ്രീധരകുറുപ്പ്, വി എ ജോണി, വി എ ജാനകി ടീച്ചര്‍, സി എ ഫ്രാന്‍സിസ്, എം പി ഗിരിജ, സി ഒ ലൂസി ടീച്ചര്‍, യൂണിറ്റ് സെക്രട്ടറി സത്യപാലന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന വെറ്ററര്‍ സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ സി പി ആന്റണിമാസ്റ്ററെ സമ്മേളനത്തില്‍ ആദരിച്ചു. വിവിധ പരിഷകളില്‍ ഉന്നതവിജയം നേടിയ അംഗങ്ങളുടെ കുടുംബാംഗങ്ങളെ അനുമോദിച്ചു. യൂണിറ്റ് അംഗങ്ങളില്‍ 75 പിന്നിട്ടവരെ ആദരിച്ചു.

ADVERTISEMENT