കെ എസ് എസ് പി യു മുണ്ടത്തിക്കോട് യൂണിറ്റ് മൂന്നാം കുടുംബ സംഗമം ചേര്‍ന്നു

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മുണ്ടത്തിക്കോട് യൂണിറ്റ് മൂന്നാം കുടുംബ സംഗമം അമ്പലപുരത്ത് ചേര്‍ന്നു. യോഗം ബ്ലോക്ക് പ്രസിഡണ്ട് എം ജെ അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാജു മാരാത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി എസ് ഗോവിന്ദ സ്വാമി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ ബ്ലോക്ക് പ്രസിഡന്റ് എം കെ മുഹമ്മദ് കുട്ടി ഹാജി മുഖ്യ പ്രഭാഷണം നടത്തി. കായമ്പുറത്ത് പുഷ്പാംഗദന്‍ സ്വാഗതവും കെ ശ്യാമളകുമാരി നന്ദിയും പറഞ്ഞു. മെഡിസിപ്പ് ചികിത്സ സൗജന്യമാക്കി മാറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് ജോയിന്‍ സെക്രട്ടറി എം എം രഘുനാഥന്‍, സംസ്ഥാന കൗണ്‍സിലര്‍ ടി ടി ബേബി, കെ എ സ്‌കറിയ, എം കെ ശാന്ത, സി എല്‍ പിയുസ്, എന്നിവര്‍ പ്രസംഗിച്ചു.

ADVERTISEMENT