കേരളവിഷന്‍ കേബിള്‍ ടി വി ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ക്കായി തൃശ്ശൂര്‍ കേരള വിഷന്‍ ഏര്‍പ്പെടുത്തിയ കേരളവിഷന്‍ സമ്മാനോത്സവ് 2025 ഫെബ്രുവരി മാസത്തെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ ഇലക്ട്രിക് സ്‌കൂട്ടറിന് 0 8 8 9 3 5 എന്ന നമ്പര്‍ അര്‍ഹമായി. 0 8 1, 8 2 1 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുകള്‍ക്കാണ് പ്രോത്സാഹന സമ്മാനം. തൃശൂരില്‍ നടന്ന ചടങ്ങില്‍ തൃശ്ശൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസിയാണ് ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ജനകീയവും സുതാര്യവുമായ പ്രവര്‍ത്തനങ്ങളിലൂടെ കോര്‍പ്പറേറ്റ് കുത്തകകളെ പ്രതിരോധിച്ച് മുന്നേറുന്ന പ്രസ്ഥാനമാണ് കേരള വിഷനെന്ന് ഡെപ്യൂട്ടി മേയര്‍ വിശേഷിപ്പിച്ചു. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ടി ഡി സുഭാഷ് അധ്യക്ഷത വഹിച്ചു. സി ഒ എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി. സുരേഷ്, കെ സി സി എല്‍ എംഡി പി പി സുരേഷ് കുമാര്‍, സി.ഒ. എ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം കെ വി രാജന്‍, സി ഒ എ ജില്ലാ സെക്രട്ടറി പി ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു. കേരള വിഷന്‍ കേബിള്‍ ടിവി ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ക്കായി 50 ലക്ഷം രൂപയുടെ സമ്മാനപദ്ധതിയാണ് തൃശ്ശൂര്‍ കേരള വിഷന്‍ നടപ്പാക്കിയിരിക്കുന്നത്. 2025 ജനുവരി മുതല്‍ മാര്‍ച്ച് 31 വരെ മാസംതോറുമുള്ള നറുക്കെടുപ്പിലൂടെ ഭാഗ്യശാലിക്ക് ഒരു ഇലക്ട്രിക് സ്‌കൂട്ടറും മറ്റു നിരവധി പ്രോത്സാഹന സമ്മാനങ്ങളുമാണ് നല്‍കുന്നത്. ഇതിനായി ഓരോ 250 രൂപയുടെ വരിസംഖ്യയ്ക്കും ഓരോ സമ്മാനക്കൂപ്പണാണ് കേരള വിഷന്‍ വരിക്കാര്‍ക്ക് നല്‍കുന്നത്. ഏപ്രില്‍ മാസത്തില്‍ നടക്കുന്ന നറുക്കെടുപ്പില്‍ സൂപ്പര്‍ ബംബര്‍ സമ്മാനമായി നല്‍കുന്നത് ഇലക്ട്രിക് കാറാണ്. കൂടാതെ അഞ്ചു വീതം ഇന്‍വെര്‍ട്ടര്‍ എ സി, വാഷിംഗ് മെഷീന്‍, ആന്‍ഡ്രോയ്ഡ് ടിവി എന്നിവയും 5000 പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.