ചൂണ്ടല്‍ വെട്ടുകാട് മേഖലയില്‍ കേരള വിഷന്‍ സിസിടിവി കേബിളുകള്‍ വ്യാപകമായി പൊട്ടി. ഒരാഴ്ച്ചക്കിടെ മേഖലയില്‍ കേബിള്‍ പൊട്ടി ഇന്റര്‍നെറ്റ് കേബിള്‍ ടി വി സര്‍വ്വീസുകള്‍ തകരാറിലാകുന്നത് രണ്ടാം തവണ.
അടിക്കടി കേബിളുകള്‍ പൊട്ടുന്നത് കേബിള്‍ ഓപ്പറേറ്റര്‍മാരെയും തൊഴിലാളികളെയും ഒപ്പം തന്നെ ഉപഭോക്താക്കളെയും ദുരിതത്തിലാകിയിരിക്കുകയാണ്. വാഹനങ്ങള്‍ കടത്തിവിടുന്നതില്‍ മുന്‍പ് നിശ്ചയിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം നടപ്പിലാക്കുന്നതിന് പോലീസ് ഉള്‍പ്പെടയുള്ള ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്നാണ് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ ആവശ്യം.