കുന്നംകുളം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറായി കെ.ജി ജയപ്രദീപ് ചുമതലയേറ്റു. മാളയില്‍ നിന്നാണ് ഇദ്ദേഹം കുന്നംകുളത്തേക്ക് എത്തിയത്. 2018ല്‍ കുന്നംകുളത്ത് എസ്‌ഐ ആയി ജോലി ചെയ്തിട്ടുണ്ട്. പൂങ്കുന്നം സ്വദേശിയാണ്. കഴിഞ്ഞ മൂന്നുവര്‍ഷം ആയി ഇവിടെ എസ്എച്ച്ഒ ആയിരുന്ന യു.കെ ഷാജഹാന്‍ വടക്കാഞ്ചേരിയിലേക്ക് സ്ഥലം മാറി പോയതോടെയാണ് പുതിയ നിയമനം.