കെ.ജി.കെ.എസ് കുന്നംകുളം യൂണിറ്റ് രൂപീകരിച്ചു

കളരിപ്പണിക്കര്‍ ഗണക കണിയ സഭ (കെ.ജി.കെ.എസ്) തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നംകുളം യൂണിറ്റ് രൂപീകരിച്ചു. കുന്നംകുളത്തെ ലീവ ടവര്‍ ഹാളില്‍ വെച്ചായിരുന്നു യോഗം നടന്നത്. കെ ജി കെ എസ് സംസ്ഥാന ട്രഷറര്‍ പ്രദീപ് പണിക്കര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ പ്രസിഡന്റ് സേതുമാധവപ്പണിക്കര്‍ മുള്ളൂര്‍ക്കര അധ്യക്ഷനായി. ജ്യോതിഷ സഭാ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് പണിക്കര്‍ ദേശമംഗലം മുഖ്യ പ്രഭാഷണം നടത്തി. കെ ജി കെ എസ് സംസ്ഥാന സെക്രട്ടറി രാജേഷ് പണിക്കര്‍ ചേലക്കര മുഖ്യാതിഥിയായി.

കെ.ജി.കെ.എസ് തൃശൂര്‍ ജില്ലാ ട്രഷറര്‍ ആളൂര്‍ മാധവപ്പണിക്കര്‍, ജ്യോതിഷസഭാ സംസ്ഥാന ട്രഷറര്‍ സേതുമാധവപ്പണിക്കര്‍ വരവൂര്‍, ജ്യോതിഷസഭാ തൃശൂര്‍ ജില്ലാ പ്രസിഡന്റ് അരവിന്ദന്‍ പണിക്കര്‍ കടവല്ലൂര്‍, ജ്യോതിഷസഭാ തൃശൂര്‍ ജില്ലാ സെക്രട്ടറി വിശ്വനാഥപ്പണിക്കര്‍,കെ ജി കെ എസ് തൃശൂര്‍ ജില്ലാ ജോ. സെക്രട്ടറി സുബിന്‍ പണിക്കര്‍,ജിനാഷ് തെക്കേക്കര തുടങ്ങിയവര്‍ സംസാരിച്ചു.കെ ജി കെ എസ് കുന്നംകുളം യൂണിറ്റ് ഭാരവാഹികളായിപ്രസിഡന്റ് മണികണ്ഠന്‍ പണിക്കര്‍, ആറ്റുപുറം കളരി, ആനായ്ക്കല്‍, സെക്രട്ടറി അമ്പരീഷ് പണിക്കര്‍ കടവല്ലൂര്‍, ട്രഷറര്‍ സതീഷ് പണിക്കര്‍, കാട്ടക്കാമ്പാല്‍,രക്ഷാധികാരി രാമദാസ്,കോട്ടോല്‍ എന്നിവരെ തിരഞ്ഞെടുത്തു.

ADVERTISEMENT