25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam തലക്കോട്ടുകര മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി

തലക്കോട്ടുകര മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി

തലക്കോട്ടുകര മഹാദേവക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ ശിവരാത്രി മഹോത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ തുടക്കമായി. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കരകന്നൂര്‍ വടക്കേടത്ത് മന നാരായണന്‍ നമ്പൂതിരിപ്പാടിന്റെയും, മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും കീഴ്ശാന്തി സജിത് നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തിലാണ് വിശേഷാല്‍ പൂജകള്‍ നടക്കുന്നത് 9 മണി മുതല്‍ ഭക്തജനങ്ങള്‍ക്കായി വിപുലമായ പ്രസാദ ഊട്ട് ആരംഭിച്ചു. ക്ഷേത്രാങ്കണ വേദിയില്‍ നാമജപാര്‍ച്ചന, ക്ഷേത്ര ക്ഷേമ സമിതി അംഗങ്ങളും മറ്റു ഭക്തജനങ്ങളും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, സോപാനസംഗീതം, ചാക്യാര്‍കൂത്ത് തുടങ്ങിയ വിവിധ സംസ്‌കാരിക പരിപാടികളും നടന്നുവരികയാണ്.ഉച്ചയ്ക്ക് 2 മണിക്ക് ദേവസ്വത്തിന്റെ ഗജവീരന്മാരെ അണിനിരത്തി വിശേഷാല്‍ എഴുന്നള്ളിപ്പ് മേളം ആരംഭിക്കും.

വൈകിട്ട് 4 .30ന് വിവിധ പൂരാഘോഷങ്ങളുടെ വരവ് ആരംഭിക്കും. തുടര്‍ന്ന് കൂട്ടിയെഴുന്നെള്ളിപ്പും നടക്കും.വൈകിട്ട് 6.30 ന് ഭക്തിനിര്‍ഭരമായ ലക്ഷദീപം തെളിയിക്കല്‍, ദീപാരാധന, നാദസ്വരം ചുറ്റുവളക്ക് കേളി, തായമ്പക, കൊമ്പു പറ്റ് കുഴല്‍പ്പറ്റ് എന്നിവ നടക്കും. രാത്രി 7.30 മുതല്‍ 10 വരെ മാക് മ്യൂസിക്‌സ് അവതരിപ്പിക്കുന്ന മെഗാ ഹിറ്റ് ഗാനമേള നടക്കും.
അര്‍ദ്ധരാത്രിയില്‍ വിശേഷാല്‍ അര്‍ദ്ധയാമപൂജയും ദര്‍ശനവും ഉണ്ടായിരിക്കും. ശിവരാത്രിയുടെ തലേദിവസമായ ശനിയാഴ്ച ക്ഷേത്രത്തിലെ മാതൃ സമിതി അംഗങ്ങളുടെ വിവിധ നൃത്യങ്ങളും അരങ്ങേറി.ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് സുനില്‍ പി.കെ, സെക്രട്ടറി സജീവ് ടി.ആര്‍ , ട്രഷറര്‍ ടി. മാധവമേനോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശിവരാത്രിയാഘോഷം

ADVERTISEMENT
error: Content is protected !!