31.1 C
Kunnamkulam
Thursday, November 12, 2026
Home Bureaus Kunnamkulam ലോകപ്രമേഹ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മെഗാ ഡയബറ്റിക് ക്യാമ്പ് നവംബര്‍ 14ന്

ലോകപ്രമേഹ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മെഗാ ഡയബറ്റിക് ക്യാമ്പ് നവംബര്‍ 14ന്

2

 

ലോകപ്രമേഹ ദിനത്തോടനുബന്ധിച്ച് കുന്നംകുളം സൗത്ത് സോണ്‍ ഡയബറ്റീസ് , ഓബേസിറ്റി & പോടിയാട്രി ഹോസ്പിറ്റല്‍ സംഘടിപ്പിക്കുന്ന മെഗാ ഡയബറ്റിക് ക്യാമ്പ് നവംബര്‍ 14, ശനിയാഴ്ച രാവിലെ 9ന് നടക്കും. നഗരസഭ ചെയര്‍പേഴ്‌സന്‍ സൗമ്യ അനിലന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി.ജയപ്രകാശ് അധ്യക്ഷനാകും. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ ആര്‍ഷ ജിജു, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ മിഷ സെബാസ്റ്റ്യന്‍ , ഐ.എം.എ. കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി ഡോ.ടി.അജിത്ത് എന്നിവര്‍ സംസാരിക്കും. സൗത്ത് സോണ്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷമീര്‍ സി.സുലൈമാന്‍ മുഖ്യപ്രഭാഷണം നടത്തും. മെഗാമെഡിക്കല്‍ ക്യാമ്പിന് ഡോക്ടര്‍മാരായ ലെറീറ്റ ചീരന്‍, ജംഷീദ് നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. പ്രമേഹദിനാചരണത്തിന്റെ ഭാഗമായി അന്നേ ദിവസം വൈകീട്ട് 3 മണിക്ക് നടക്കുന്ന ഡയബറ്റിക്ക് വാക്കത്തോണ്‍ ചെമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കെ.എ.അസി ഫ്‌ളാഗ് ഓഫ് ചെയ്യും.

ADVERTISEMENT
error: Content is protected !!