കലോത്സവ നഗരിയില്‍ ആരോഗ്യവിഭാഗത്തിന്റെ കര്‍ശന പരിശോധന; ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പാക്കി കലോത്സവ നഗരിയിലെ ഭക്ഷണശാലകളിലും ഐസ്ക്രീം പാര്‍ലറുകളിലും ഗുരുവായൂര്‍ നഗരസഭാ ആരോഗ്യവിഭാഗം വ്യാപക പരിശോധന നടത്തി. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ശുചിത്വവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.
പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് വണ്‍ രാഗി രഘുനാഥ്, പി.എച്ച്.ഐ പ്രദീപ്, എന്‍. പ്രൊഫഷണല്‍ ശ്രീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നതിനൊപ്പം പ്ലാസ്റ്റിക് നിരോധനവും മാലിന്യസംസ്കരണവും ഉറപ്പാക്കാന്‍ പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.കലോത്സവം ആരംഭിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ഒരു മാസത്തോളമായി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നഗരിയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്.



