വടക്കേക്കാട് ശ്മശാന നിര്‍മാണ കമ്പനിയായ കോസ്റ്റ് ഫോര്‍ഡ് ഓഫീസിനു മുന്നില്‍ വടക്കേക്കാട് ശ്മശാന സംരക്ഷണജനകീയ സമിതിയുടെ പ്രതിഷേധസമരം. രാവിലെ പതിനൊന്നുമണിയോടെ കൂടിയാണ് ജനകീയ സമിതി മെമ്പര്‍മാര്‍ കോസ്റ്റ് ഫോര്‍ഡ് ഓഫീസിനു മുന്നില്‍ പ്രതിഷേധം ആരംഭിച്ചത്. നാളുകളായി പഞ്ചായത്ത് ഭരണസമിതിയും കോസ്റ്റ്ഫോര്‍ഡ് കമ്പനിയും ചേര്‍ന്ന് ഒരുപോലെ ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രതിഷേദക്കാര്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ മുപ്പതാം തീയ്യതി അവസാനത്തെ കാലാവധി കഴിഞ്ഞിട്ടും ശ്മശാനത്തിന്റെ പണി പൂര്‍ത്തിയാകാത്തതി നാലാണ് ജനകീയ സമിതി സമരങ്ങള്‍ ശക്തമാക്കിയത്. അതിന്റെ ഭാഗമായി പഞ്ചായത്ത് ഭരണസമിതിക്കെതിരെയും, പ്രസിഡണ്ടിനെതിരെയും നിരന്തര സമരങ്ങളും പ്രതിഷേധാങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. പഞ്ചായത്ത് ഫണ്ട് പാസ്സ് ആക്കി കൊടുക്കാത്തതും,
ശ്മശാന നിര്മ്മാനത്തില് പഞ്ചായത്ത് കാണിക്കുന്ന അനാസ്ഥയും ആണ് പണി പൂര്‍ത്തിയാകാത്തതിന് കാരണം എന്ന് കോസ്റ്റ് ഫോര്‍ഡും ആരോപിച്ചു. പ്രതിഷേധ സമരം, ജനകീയ സമിതി കണ്‍വീനര്‍ മാധവന് പൂങ്ങാട്ട് ഉല്‍ഘടനം ചെയ്തു. അശോകന് ഇടക്കാട്ട് സ്വാഗതം പറഞ്ഞു. മനോജ് വെള്ളക്കട അധ്യക്ഷത വഹിച്ചു. അഖില്‍ കണക്കഞ്ചേരി നന്ദി പറഞ്ഞു. സമരത്തില്‍ നിജു ചക്കിത്തറ, രതീഷ് തെക്കുംതല, കെ ആര് രാജന് കണക്കഞ്ചേരി, ഷാജി വൈലത്തൂര്‍, സുരേഷ് കല്ലൂര്‍, സുബിന് എഴുത്തച്ഛന് വീട്ടില്‍ എന്നിവരും പങ്കെടുത്തു
Home Bureaus Punnayurkulam ശ്മശാന നിർമാണത്തിനെതിരെ പ്രതിഷേധം ശക്തം; കോസ്റ്റ് ഫോര്‍ഡ് ഓഫീസിന് മുന്നിൽ സമരം



