കെ.എച്ച്. ആര്‍.എ ലഹരി വിരുദ്ധ ക്യാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു

കെ.എച്ച്. ആര്‍.എ ലഹരി വിരുദ്ധ ക്യാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു. മയക്കുമരുന്ന് എന്ന സാമൂഹ്യ വിപത്തിനെതിരെ നടത്തുന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി ‘ജീവിതമാണ് ലഹരി ‘ എന്ന സന്ദേശം നല്‍കിക്കൊണ്ട് കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസ്സോസിയേഷന്‍ അംഗങ്ങളുടെ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും, ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കുന്നതിനും വേണ്ടി പുറത്തിറക്കിയ പ്രചരണ പോസ്റ്ററിന്റെ ഉദ്ഘാടനം ഗുരുവായൂരില്‍ നടന്നു. പ്രസിഡണ്ട് ഒ.കെ.ആര്‍. മണികണ്ഠന്റെ അദ്ധ്യക്ഷതയില്‍ എക്‌സൈസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സുദര്‍ശന്‍ പ്‌സോറ്റര്‍ പ്രകാശനം നിര്‍വ്വഹിച്ചു.സംസ്ഥാന നേതാക്കളായ സി.ബിജുലാല്‍,ജി.കെ. പ്രകാശ്, രവീന്ദ്രന്‍ നമ്പ്യാര്‍ ,എന്‍.പി.അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT