ബാലസംഘത്തിന്റെ സ്ഥാപക ദിനത്തിന്റെ ഭാഗമായി കുട്ടികളുടെ കാര്‍ണിവല്‍ സംഘടിപ്പിച്ചു

ബാലസംഘത്തിന്റെ സ്ഥാപക ദിനത്തിന്റെ ഭാഗമായി ‘ അതിരുകളില്ലാത്ത ലോകം ആഹ്ലാദകരമായ ബാല്യം ‘ എന്ന മുദ്രവാക്യമുയര്‍ത്തി ചിറ്റാട്ടുകര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ കാര്‍ണിവല്‍ സംഘടിപ്പിച്ചു ബ്രഹ്‌മകുളത്ത് വെച്ച് നടന്ന കാര്‍ണിവല്‍ സി.പി ഐ (എം) മണലൂര്‍ ഏരിയ സെക്രട്ടറി പി.എ രമേശന്‍ ഉദ്ഘാടനം ചെയ്തു. ബാലസംഘം മേഖല പ്രസിഡണ്ട് എം.ബി എബിയോണ്‍ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ (എം) ഏരിയ കമ്മറ്റി അംഗങ്ങളായ പി.ജി സുബിദാസ്, ആഷിക്ക് വലിയകത്ത്, ലോക്കല്‍ സെക്രട്ടറി ബി. ആര്‍. സന്തോഷ്, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാല്‍, ബാലസംഘം കണ്‍വിനര്‍ ടി.സി ശ്രീജിത്ത്, സി.ടി ജാന്‍സി ജനപ്രതിനിധികളായ എന്‍. ബി. ജയ, ശ്രീബിത ഷാജി, സുനിത വിജയന്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാ – കായിക മത്സരങ്ങളും കാര്‍ണിവലിന്റെ ഭാഗമായി അരങ്ങേറി.

ADVERTISEMENT