സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് തൃശൂരിന്റെ നേതൃത്വത്തില്‍ പുന്നയൂര്‍ക്കുളം അമല്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നടത്തുന്ന കിഡ്‌സ് ഫെസ്റ്റ് നടന്‍ ശിവജി ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റും മുഖ്യ രക്ഷാധികാരിയുമായ ഡോക്ടര്‍ ദിനേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. അമല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ അലി പഷ്ണത്തില്‍ ആമുഖപ്രഭാഷണം നടത്തി. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസ്സന്‍ തളികശ്ശേരി, എസ് എസ് സി ടി വൈസ് പ്രസിഡന്റ് സജീവ് കുമാര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
വാര്‍ഡ് മെമ്പര്‍മാരായ ദേവകി ശ്രീധരന്‍, അഡ്വക്കേറ്റ് മുഹമ്മദ് റയീസ്, അക്കാഡമിക് അഡൈ്വസര്‍ ഡോക്ടര്‍ ഐ പി അബ്ദുല്‍ റസാക്ക്, പിടിഎ പ്രസിഡണ്ട് ഷെഹീര്‍ എസ് എസ് സി ടി എക്‌സിക്യൂട്ടീവ് മെമ്പര്‍ പി കെ മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു. അമല്‍ പ്രിന്‍സിപ്പല്‍ നാലകത്ത് അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും എസ് എസ് സി ടി ജോയിന്റ് സെക്രട്ടറി വസന്ത മാധവന്‍ നന്ദിയും പറഞ്ഞു. 22-ല്‍ പരം വേദികളിലായി 3000ലധികം കുരുന്നുകളാണ് കിഡിസ് ഫെസ്റ്റില്‍ മാറ്റുരയ്ക്കുന്നത്.



