പഴഞ്ഞി മാര്‍ ബസേലിയോസ് സ്‌കൂളില്‍ കിഡ്‌സ് ഫെസ്റ്റ് നടത്തി. സ്‌കൂള്‍ അങ്കണത്തില്‍ പതാക ഉയര്‍ത്തി പ്രധാനാധ്യാപകന്‍ ജീബ്ലസ് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ഫാന്‍സി ഡ്രസ്സ്, ഇംഗ്ലീഷ് മലയാളം ആക്ഷന്‍ സോങ്ങ്, കഥാവതരണം, സ്മാര്‍ട്ട് കിഡ് തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. എല്‍കെജി, യുകെജി, ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ നേടിയ നാരായണി ഭദ്രയെ അനുമോദിച്ചു. അധ്യാപകരായ ജിന്‍സി പി ജോസ്, സിസി കെ.റ്റി, സിംന സണ്ണി, പോള്‍ ഡേവിഡ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.