കുന്നംകുളം പ്രസ് ക്ലബ്ബ് 21-ാമത് മാധ്യമ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

കുന്നംകുളം പ്രസ് ക്ലബ്ബ് 21-ാമത് മാധ്യമ പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. പത്ര-ദൃശ്യമാധ്യമവിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ നല്‍കും. 2025 ജനുവരി 1 മുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച പത്രവാര്‍ത്തകളും, ദൃശ്യവാര്‍ത്തകളുമാണ് അവാര്‍ഡിനായി പരിഗണിക്കുക. മികച്ച വാര്‍ത്തകള്‍, ഫീച്ചറുകള്‍, സ്‌റ്റോറികള്‍, പ്രത്യേക വിഷയങ്ങളിലൂന്നിയ പരമ്പരകള്‍ തുടങ്ങി ഏത് വിഭാഗത്തിലുള്ള വാര്‍ത്തകളും അയക്കാവുന്നതാണ്. പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെ മാത്രമേ അവാര്‍ഡിന് പരിഗണിക്കുകയുള്ളൂ. തപാല്‍ മുഖേനയോ, വാട്ട്‌സ്അപ്പ്, ഇമെയില്‍ മുഖേനയോ എന്‍ട്രികള്‍ സമര്‍പ്പിക്കാം.
വിലാസം- പ്രസ്സകബ്ല്, സി.ഷേയപ്പ് ബില്‍ഡിംഗ് കുന്നംകുളം. 680503 Email: pressclubkkm@gmail.com WhatsApp: 9349870372 ( പ്രസിഡന്റ് ) 9656349219 ( സെക്രട്ടറി )

വാര്‍ത്താസമ്മേളനത്തില്‍ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ജിജോ തരകന്‍, സെക്രട്ടറി അജ്മല്‍ ചമ്മന്നൂര്‍, ട്രഷറര്‍ പിഎസ് ടോണി എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT