കരിക്കാട് ഭട്ടിമുറി കൊടിയഞ്ചിറ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം വെള്ളിയാഴ്ച്ച ആഘോഷിക്കും

കരിക്കാട് ഭട്ടിമുറി കൊടിയഞ്ചിറ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഫെബ്രുവരി 7-ാം തിയ്യതി വെള്ളിയാഴ്ച്ച ആഘോഷിക്കും. രാവിലെ മുതല്‍ ക്ഷേത്രത്തില്‍ നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് ശേഷം 10 മണിക്ക് കലശപൂജയ്ക്കുള്ള കളഭാഭിഷേകം നടക്കും ഉച്ചയ്ക്ക് 12 മണിക്ക് എല്ലാ ഭക്തജനങ്ങള്‍ക്കും പ്രസാദ ഊട്ടും ഉണ്ടായിരിക്കും. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി കക്കാട് വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കുമെന്ന് കമ്മറ്റി പ്രസിഡന്റ് ബി ടി എന്‍ വിജയന്‍ നമ്പൂതിരി, സെക്രട്ടറി കെ.ആര്‍. ഉണ്ണിക്കുട്ടന്‍ എന്നിവര്‍ അറിയിച്ചു.

 

 

ADVERTISEMENT