കൂനംമൂച്ചി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

കൂനംമൂച്ചി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയികളായ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. ഗ്രാമീണ വായനശാലക്ക് സമീപമുള്ള ടി വി ചാക്കുണ്ണി നഗറില്‍ വെച്ച് നടന്ന അനുമോദന യോഗം അസോസിയേറ്റ്ഡ് എന്‍ സി സി ഓഫീസര്‍, 24 കേരള ബറ്റാലിയന്‍ മേജര്‍ പി.ജെ. സ്‌റ്റൈജു ഉദ്ഘാടനം ചെയ്തു. കൂനംമൂച്ചി ഗ്രാമീണ വായനശാല പ്രസിഡന്റ് ജോമി ജോണ്‍സണ്‍ അധ്യക്ഷനായി. വായനശാല ഭാരവാഹികളായ അനൂപ് പനക്കല്‍ , ഫാന്‍സി വില്‍സണ്‍, കെ.എല്‍.ലിസി, പി ജി ബൈജു ലൈബ്രെറിയന്‍ മോളി ഇട്ട്യേച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും, 20-ാം വാര്‍ഡ് അംഗവുമായ ജിഷ സുനില്‍കുമാര്‍, 19-ാംവാര്‍ഡ് അംഗം അനീഷ് ആന്റണി, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 5-ാംവാര്‍ഡ് അംഗം നിവ്യ റെനീഷ്, ഗ്രാം വാര്‍ഡ് അംഗം സാഫിറ അസീസ്, 7ാം വാര്‍ഡ് അംഗം വിനു ജോണ്‍സണ്‍ എന്നിവര്‍ക്കാണ് വായനശാലയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്.

ADVERTISEMENT